കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബ് ജംഷേദ്പുർ എഫ്.സി. ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജോർഡാൻ മറെയെ ടീമിലെടുത്തു. കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരവുമായി ഒരുവർഷത്തേക്കാണ് കരാർ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി 19 മത്സരങ്ങൾ കളിച്ച മറെ ഏഴ് ഗോളും നേടിയിരുന്നു. 25-കാരനായ താരം ടീമിന്റെ പത്താം നമ്പർ ജേഴ്‌സിയിലാകും കളിക്കുന്നത്.