ടോക്യോ: പാരാലിമ്പിക്സിന് തിരശ്ശീല വീഴുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടത്തോടെ ഇന്ത്യൻ സംഘം. ഞായറാഴ്ച പുരുഷൻമാരുടെ ബാഡ്മിന്റണിൽ കൃഷ്ണ നഗർ സ്വർണവും സുഹാസ് യതിരാജ് വെള്ളിയും നേടിയതോടെ ഇന്ത്യയ്ക്ക് ആകെ 19 മെഡലുകളായി. അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ്് വെങ്കലവും. പോയന്റ് പട്ടികയിൽ 24-ാം സ്ഥാനത്താണ് ഇന്ത്യ. 96 സ്വർണവും 60 വെള്ളിയും 51 വെങ്കലവും ഉൾപ്പെടെ 207 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത്. ബ്രിട്ടൺ (41 സ്വർണം, 38 വെള്ളി, 45 വെങ്കലം) രണ്ടാം സ്ഥാനവും അമേരിക്ക (37, 36, 31) മൂന്നാം സ്ഥാനവും നേടി.

പാരാലിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ 54 പേരുണ്ടായിരുന്നു. ഇതിൽ 17 പേർ മെഡൽ നേടി. അവനി ലേഖ്‌റ, സിങ്‌രാജ് അധാന എന്നിവർ രണ്ടുമെഡൽ വീതം നേടി. 2016 റിയോ പാരാലിമ്പിക്സിൽ രണ്ടു സ്വർണം ഉൾപ്പെടെ നാലു മെഡൽ നേടിയതാണ് ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനം.

ടോക്യോയിൽ ഇന്ത്യയുടെ മെഡലുകൾ

സ്വർണം:

അവനി ലേഖ്‌റ- ഷൂട്ടിങ്

സുമിത് ആന്റിൽ- ജാവലിൻ ത്രോ

മനീഷ് നർവാർ-ഷൂട്ടിങ്

പ്രമോദ് ഭഗത് -ബാഡ്മിന്റൺ

കൃഷ്ണ നഗർ- ബാഡ്മിന്റൺ

വെള്ളി

ഭവിനബെൻ പട്ടേൽ- ടേബിൾ ടെന്നീസ്

നിഷാദ് കുമാർ-ഹൈജമ്പ്

യോഗേഷ് കാത്തുനിയ-ഡിസ്‌കസ് ത്രോ

ദേവേന്ദ്ര ജജാരിയ- ജാവലിൻ ത്രോ

മാരിയപ്പൻ തങ്കവേലു-ഹൈജമ്പ്

സിങ്‌രാജ് അധാന- ഷൂട്ടിങ്

പ്രവീൺ കുമാർ-ഹൈജമ്പ്

സുഹാസ് യതിരാജ്-ബാഡ്മിന്റൺ

വെങ്കലം

സുന്ദർസിങ് ഗുർജർ-ജാവലിൻ ത്രോ

സിങ്‌രാജ് അധാന-ഷൂട്ടിങ്

ശരദ് കുമാർ-ഹൈജമ്പ്

അവനി ലേഖറ-ഷൂട്ടിങ്

ഹർവീന്ദർ സിങ്- ആർച്ചറി

മനോജ് സർക്കാർ-ബാഡ്മിന്റൺ