സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുൻ സ്പിൻ ബൗളർ സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

സിഡ്‌നിയിലെ വീടിനു സമീപത്തുനിന്ന് കഴിഞ്ഞ ഏപ്രിൽ 14-നാണ് മക്ഗില്ലിനെ നാലുപേർ ചേർന്ന അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. പണം തട്ടിപ്പറിക്കാൻ ലക്ഷ്യമിട്ട സംഘം ക്രിക്കറ്ററെ മർദിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

നാലുപേരടങ്ങിയ സംഘത്തെ ബുധനാഴ്ച ന്യൂ സൗത്ത് വെയ്ൽസ് പോലീസാണ് അറസ്റ്റുചെയ്തത്. 1998 മുതൽ 2008 വരെ ദേശീയ ക്രിക്കറ്റ് ടീം അംഗമായിരുന്ന മക്ഗിൽ ആകെ 44 ടെസ്റ്റുകളിൽ 208 വിക്കറ്റ് നേടിയിട്ടുണ്ട്.