ലണ്ടൻ : ടോട്ടനം സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്‌നിനെ ലക്ഷ്യമിട്ട് മാഞ്ചെസ്റ്റർ യുണൈറ്റഡ്. 925 കോടി രൂപയാണ് താരത്തിന് യുണൈറ്റഡ് വിലയിട്ടിരിക്കുന്നത്. സീസണിനൊടുവിൽ ഇംഗ്ലീഷ് താരം ടോട്ടനം വിടുമെന്ന് ഏതാണ്ട് ഉറപ്പായി. വമ്പൻതാരങ്ങളെ ടീമിലെത്തിക്കാത്തതിൽ യുണൈറ്റഡ് ആരാധകർ ക്ഷുഭിതരാണ്. കെയ്‌നിനെ കൊണ്ടുവരുന്നതിലൂടെ രോഷം കുറയ്ക്കാമെന്ന് യുണൈറ്റഡ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. യൂറോപ്യൻ സൂപ്പർ ലീഗിൽ യുണൈറ്റഡ് ചേർന്നതിനെത്തുടർന്ന് ആരാധകർ തെരുവിലിറങ്ങിയിരുന്നു. കെയ്‌നിനെ കൊണ്ടുവരുന്നതിലൂടെ ആരാധകർക്കൊപ്പമുണ്ടെന്ന സന്ദേശം നൽകാമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.