ബെർലിൻ: ജർമൻ ഫുട്‌ബോൾ ക്ലബ്ബ് റെഡ്ബുൾ ലെയ്പ്‌സിഗ് പരിശീലകൻ ജെസ്സി മാർഷിനെ പുറത്താക്കി. ക്ലബ്ബിന്റെ ചുമതലയേറ്റ് നാല് മാസത്തിനകമാണ് പരിശീലകൻ പുറത്തുപോകുന്നത്. സീസണിലെ മോശം പ്രകടനമാണ് കാരണം.

ബുണ്ടസ് ലിഗയിൽ 14 കളിയിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ടീം ജയിച്ചത്. 18 പോയന്റുമായി ടീം 11-ാം സ്ഥാനത്താണ്. സഹപരിശീലകൻ അച്ചിം ബെയ്ർലോർസറിന് ചുമതല നൽകിയിട്ടുണ്ട്. ബയേൺ മ്യൂണിക്കിലേക്ക് മാറിയ ജൂലിയൻ നാഗൽസ്മാനിന്റെ പിൻഗാമിയായിട്ടാണ് അമേരിക്കക്കാരനായ മാർഷ് എത്തിയത്.