ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ ജയം നേടി ബയേൺ മ്യൂണിക്. ബൊറൂസ്സിയ ഡോർട്മുൺഡിനെ തോൽപ്പിച്ചു (3-2). സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്കി ഇരട്ടഗോൾ (ഒമ്പത്, പെനാൽട്ടി 77) നേടി. കിങ്സ്ലി കോമാനും (44) സ്കോർ ചെയ്തു. ഡോർട്മുൺഡിനായി ജൂലിയൻ ബ്രാൻഡ്റ്റ് (അഞ്ച്), എർലിങ് ഹാളണ്ട് (48) എന്നിവർ ലക്ഷ്യം കണ്ടു.

മറ്റൊരു കളിയിൽ യൂണിയൻ ബെർലിൻ റെഡ്ബുൾ ലെയ്പ്‌സിഗിനെ തോൽപ്പിച്ചു (2-1). ടൈവോ അവോനിയി (ആറ്), തിമോ ബൗഗാർഡ്റ്റ്ൽ (57) എന്നിവർ ബെർലിനായും ക്രിസ്റ്റഫർ എൻകുങ്കു (13) ലെയ്പ്‌സിഗിനായും ഗോൾ നേടി. ബയേർ ലേവർക്യൂസൻ ഫുർത്തിനെ 7-1 ന് തകർത്തു.