വെല്ലിങ്ടൺ: ന്യൂസീലൻഡ് ക്രിക്കറ്റ് താരം കോറി ആൻഡേഴ്‌സൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 36 പന്തിൽ 100 റൺസടിച്ച് വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡിനുടമയായിരുന്നു ആൻഡേഴ്‌സൻ. പരിക്കുകാരണം കുറച്ചുകാലമായി ദേശീയ ടീമിൽ സജീവമായിരുന്നില്ല. വിരമിച്ച ഉടൻ അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിൽ ചേർന്നു. 29 വയസ്സുണ്ട്.
2014-ൽ വെസ്റ്റിൻഡീസിനെതിരേയാണ് 36 പന്തിൽ സെഞ്ചുറിയടിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവല്ലിയേഴ്‌സ് (31 പന്തിൽ 100) ഈ റെക്കോഡ് മറികടന്നു. ഓൾറൗണ്ടറായ ആൻഡേഴ്‌സൻ ന്യൂസീലൻഡിനുവേണ്ടി 49 ഏകദിനവും 13 ടെസ്റ്റും 31 ട്വന്റി 20-യും കളിച്ചു. ആകെ 2277 റൺസും 90 വിക്കറ്റും നേടി.