ടോക്യോ: അഞ്ചുവർഷംമുമ്പ് ജൂനിയർ ലോകകപ്പ് ഉയർത്തി അവർ ഏഴുപേർ തുടങ്ങിയ യാത്ര ഒളിമ്പിക് മെഡലിൽ എത്തിനിൽക്കുന്നു. ടോക്യോയിൽ ഇന്ത്യ നടത്തിയ തകർപ്പൻ പ്രകടനത്തിനു പിന്നിൽ അന്നത്തെ ജൂനിയർ ടീമിലെ ‘സെവൻസി’ന്റെ തകർപ്പൻ പ്രകടനമുണ്ട്.

ഹർമൻപ്രീത് സിങ്, വരുൺകുമാർ, സിമ്രൻജിത് സിങ്, മൻദീപ് സിങ്, ഗുർജന്ത് സിങ്, സുമിത്, നീലകാന്ത ശർമ എന്നിവരാണ് ജൂനിയർ ലോകകപ്പ് ജയിച്ച സംഘത്തിൽനിന്ന് ഒളിമ്പിക് ടീമിലെത്തിയത്. അന്ന് ബെഞ്ചിലുണ്ടായിരുന്ന ഗോൾകീപ്പർ ക്രിഷൻ പഥക് ഒളിമ്പിക് ടീമിലെ സ്റ്റാൻഡ് ബൈ ആണ്. ജൂനിയർ ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യൻ ടീം മുൻ പരിശീലകൻ ഹരേന്ദ്രസിങ്ങിനും വിജയത്തിൽ പങ്ക് അവകാശപ്പെടാം.