ടോക്യോ: പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ മലയാളിയായ കെ.ടി. ഇർഫാൻ നിരാശപ്പെടുത്തി. സീസണിലെ തന്റെ മികച്ച സമയം (ഒരുമണിക്കൂർ 34 മിനിറ്റ് 41 സെക്കൻഡ്) കണ്ടെത്താനായെങ്കിലും ഫൈനലിൽ 51-ാമതായാണ് ഫിനിഷ് ചെയ്തത്. ഇന്ത്യൻ താരങ്ങളായ സന്ദീപ് കുമാർ 23-ാമതും രാഹുൽ 47-ാമതുമായാണ് ഫിനിഷ് ചെയ്തത്. ഈയിനത്തിൽ ഇറ്റലിയുടെ മാസിമോ സ്റ്റാനോ (1:21:05) സ്വർണവും ജപ്പാൻ താരങ്ങളായ ഇക്കേഡ കോക്കി (1:21:14) വെള്ളിയും യമനിഷി ടോഷിക്കാവു (1:21:28) വെങ്കലവും നേടി.