ടോക്യോ: ഭിന്നശേഷിക്കാരുടെ ലോകകായികമേളയായ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ വേട്ട. ശനിയാഴ്ച രണ്ട് സ്വർണവും വെള്ളിയും വെങ്കലവുമടക്കം നാല് മെഡലുകൾ നേടിയ ഇന്ത്യ ബാഡ്മിന്റണിൽ രണ്ട് മെഡൽ ഉറപ്പാക്കുകയും ചെയ്തു.

മിക്സഡ് പി4 വിഭാഗം 50 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യക്കായി മനീഷ് നർവാൾ സ്വർണവും സിങ്‌രാജ് അധാന വെള്ളിയും നേടി.

ബാഡ്മിന്റൺ പുരുഷ സിംഗിൾസ് എസ്.എൽ 3 വിഭാഗത്തിൽ പ്രമോദ് ഭഗത് സ്വർണം നേടിയപ്പോൾ ഇതേ വിഭാഗത്തിൽ മനോജ് സർക്കാർ വെങ്കലം സ്വന്തമാക്കി. ബാഡ്മിന്റൺ പുരുഷവിഭാഗം എസ്.എൽ 4 വിഭാഗത്തിൽ ഫൈനലിൽ കടന്ന സുഹാസ് യതിരാജും എസ്.എച്ച് 6 വിഭാഗത്തിൽ ഫൈനലിലെത്തിയ കൃഷ്ണ നഗറും മെഡൽ ഉറപ്പിച്ചു. സിംഗിൾസ് എസ്.എൽ 4 വിഭാഗത്തിൽ തരുൺ ധില്ലന് വെങ്കലമെഡൽ മത്സരവമുണ്ട്. ഈ മത്സരങ്ങളെല്ലാം ഞായറാഴ്ച നടക്കും.

നാല് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 17 മെഡലുകളുമായി ഇന്ത്യ 25-ാം സ്ഥാനത്താണ്.