കാഠ്മണ്ഡു: നേപ്പാളിനെതിരായ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ രണ്ടാം സൗഹൃദമത്സരം ഞായറാഴ്ച നടക്കും. കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ വൈകുന്നേരം 4.45-നാണ് മത്സരം.

ആദ്യകളിയിൽ ഇരുടീമും 1-1ന് തുല്യതപാലിച്ചു. അടുത്തമാസം നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഇന്ത്യ സൗഹൃദമത്സരം കളിക്കുന്നത്.