ചെന്നൈ: ഈവർഷത്തെ ഐ.പി.എൽ. ക്രിക്കറ്റിന്റെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോനി ചെന്നൈയിലെത്തി. ബുധനാഴ്ച രാത്രിയാണ് ചെന്നൈയിൽ വിമാനമിറങ്ങിയത്. സൂപ്പർ കിങ്‌സിന്റെ പരിശീലന ക്യാമ്പ് മാർച്ച് ഒമ്പതിന് തുടങ്ങും. അതുവരെ ധോനി ക്വാറന്റീനിലായിരിക്കും.2021 ഐ.പി.എൽ. മത്സരങ്ങൾ ഏപ്രിൽ രണ്ടാംവാരം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരവേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.