ബെർലിൻ: രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം അഞ്ച് ഗോളടിച്ച ബയേൺ മ്യൂണിക്കിന് ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിൽ ഗംഭീരജയം. മെയ്ൻസിനെയാണ് കീഴടക്കിയത് (5-2).

റോബർട്ടോ ലെവൻഡോവ്‌സ്കി ഇരട്ട ഗോൾ (76, 83) നേടി. ജോഷ്വ കിമ്മിച്ച് (50), ലിറോയ് സാനെ (55), നിക്കളാസ് സുലെ (70) എന്നിവരും സ്കോർ ചെയ്തു. ജോനാഥൻ ബുർകാർഡിറ്റ് (32), അലക്സാണ്ടർ ഹാക്ക് (44) എന്നിവർ മെയ്ൻസിനായി ഗോൾ നേടി. മറ്റൊരു കളിയിൽ ബൊറൂസ്സിയ ഡോർട്മുൺഡ് വോൾഫ്‌സ്ബർഗിനെ തോൽപ്പിച്ചു (2-0). മാനുവൽ അകാൻജി (66), ജേഡൻ സാഞ്ചോ (90) എന്നിവർ സ്കോർ ചെയ്തു. 14 കളിയിൽ നിന്ന് 33 പോയന്റുമായി ബയേൺ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ലെയ്പ്‌സിഗ് (31) ബയേർ ലേവർക്യൂസൻ (28), ഡോർട്മുൺഡ് (25) ടീമുകളാണ് പിന്നിലുള്ളത്.