കൊൽക്കത്ത: ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിലായ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. ബുധനാഴ്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തേക്കും. ആൻജിയോപ്ലാസ്റ്റി അനിവാര്യമെങ്കിലും തത്‌കാലം വേണ്ടെന്നാണ് തീരുമാനമെന്ന് വുഡ്‌ലാൻഡ്‌സ് ഹോസ്പിറ്റൽ എം.ഡി. ഡോ. രൂപാലി ബസു അറിയിച്ചു. ഗാംഗുലിയുടെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം വിലയിരുത്തി. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടിയും യോഗത്തിൽ പങ്കെടുത്തു.