* മത്സരം ആരംഭിച്ചതിനുശേഷം അക്രമോത്സുകമായി കളിച്ചില്ലെങ്കിൽ താരങ്ങൾക്ക് ആദ്യം മുന്നറിയിപ്പ് (warning) നൽകും. 30 സെക്കൻഡിനുള്ളിലാണിത്. പിന്നെയും പോയന്റ് വന്നില്ലെങ്കിൽ അക്രമോത്സുകത കുറഞ്ഞ താരത്തിന് 30 സെക്കൻഡ്‌ പാസിവിറ്റി വാണിങ് നൽകും. ഇവിടെ രവികുമാർ ദഹിയയ്ക്കാണ് പാസിവിറ്റി വാണിങ് ലഭിച്ചത്. 30 സെക്കൻഡിനുള്ളിൽ മത്സരത്തിൽ സജീവമായി പോയന്റ് നേടണം. ഇല്ലെങ്കിൽ എതിരാളിക്ക്‌ പോയന്റ്. അതുവഴി സനയേവിന് ആദ്യപോയന്റ് ലഭിച്ചു.

*എതിരാളിയെ നിയന്ത്രിച്ച് ടെയ്ക് ഡൗൺ ആക്കി (മുട്ടുകുത്തിച്ച് ) പോയന്റെടുക്കുക. എതിരാളിയുടെ കൈ, കാൽ മുട്ടുകൾ ഉൾപ്പെടെ മൂന്നുഭാഗങ്ങൾ മാറ്റിൽ മുട്ടിക്കുകയാണീ തന്ത്രം. ഇതുവഴി രവികുമാർ രണ്ട് പോയന്റ് നേടുന്നു (2-1)

* കസാഖ് താരം ടെയ്ക് ഡൗൺ ചെയ്ത് രണ്ട് പോയെന്റെടുക്കുന്നു (2-3)

* കാലിൽ പൂട്ടിടുന്ന ‘ആംഗിൾ ലെയ്‌സ്’ ചെയ്ത് (ഇന്ത്യൻ ഗുസ്തി താരം യോഗേശ്വർ ദത്ത് ഇക്കാര്യത്തിൽ പ്രശസ്തനാണ്) സനയേവ് ആറു പോയന്റ് നേടുന്നു. കാലിൽ പിടിച്ച് രവികുമാറിനെ മൂന്നുവട്ടം ഉരുട്ടിയാണ് പോയന്റ് നേടിയത്. ഓരോ തവണ കറക്കുന്നതിനും രണ്ട് പോയന്റാണ് ലഭിക്കുക (2-9).

*രവികുമാർ ആക്രമിച്ച് തുടങ്ങിയപ്പോൾ സനയേവ് രക്ഷപ്പെടുന്നതിനായി മാറ്റിന് പുറത്തേക്ക് പോകാൻ ശ്രമിച്ചു. ഇതിന് ഒരു പോയന്റ് രവികുമാറിന് ് ലഭിച്ചു (3-9).

* സനയേവിനെ മുട്ടുകുത്തിച്ച് (ടെയ്ക് ഡൗൺ) രവികുമാർ രണ്ട് പോയന്റുകൂടി നേടുന്നു (5-9)

* തുടർന്ന് സനയേവിനെ ‘ബൈ ഫാൾ’ ചെയ്ത് വിജയകുമാർ വിജയിക്കുന്നു. എതിരാളിയെ മലർത്തിയടിക്കുന്നതിലൂടെ വിജയം ഉറപ്പാക്കുകയാണീ രീതി.

ദീപക് പൂണിയ തോറ്റതിങ്ങനെ...

ഡേവിഡ് മോറിസ് ടെയ്‌ലറാണ് ദീപക് പൂണിയയെ തോൽപ്പിച്ചത്.

* ടെയ്ക് ഡൗൺ ചെയ്ത് രണ്ട് പോയെന്റെടുത്തു

* ഗട്ട്‌റഞ്ച് (ആളിനെ ചുറ്റി മറിക്കുക) എന്ന രീതിയിലൂടെ പോയന്റെടുക്കുന്നു. ഓരോ തവണ എതിരാളിയെ മറിക്കുമ്പോഴും രണ്ട് പോയന്റ് വീതം ലഭിക്കും.

* വീണ്ടും ടെയ്ക് ഡൗൺ ചെയ്ത് വീണ്ടും പോയന്റ്

* വീണ്ടും ഗട്ട്‌റഞ്ച് ചെയ്യുന്നു.

ഗട്ട്‌റഞ്ചിന് ഹിന്ദിയിൽ ബാരന്താസ് എന്നും പറയും

വിവരങ്ങൾക്ക് കടപ്പാട്: വി.ആർ. ഗിരിധർ (മുൻ ഇന്ത്യൻ ടീം പരിശീലകൻ)