കൊച്ചി: കേരള പ്രീമിയർ ലീഗ് ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യൻമാരായ കേരള ബ്ലാസ്റ്റേഴ്‌സിനു ആദ്യ ജയം. ഗോൾഡൻ ത്രെഡ്‌സ് എഫ്.സി.യെ തോൽപ്പിച്ചു (1-0). 55-ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ നിഹാൽ സുധീഷാണ് നിർണായക ഗോൾ നേടിയത്. ജയത്തോടെ മൂന്നു കളികളിൽ നിന്നു നാലു പോയന്റായി.