പാരീസ്: രണ്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ടെന്നീസ് താരങ്ങളായ ഗെയ്ൽ മോൺഫിൽസും എലീന സ്വിറ്റോലിനയും ഒരുമിക്കുന്നു. വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സാമൂഹിക മാധ്യമത്തിലൂടെ പ്രഖ്യാപിച്ചു.

ലോക അഞ്ചാം നമ്പർതാരമായ യുക്രൈന്റെ എലീനയും പുരുഷ വിഭാഗത്തിലെ 14-ാം നമ്പർ താരം ഫ്രാൻസിന്റെ മോൺഫിൽസും 2018 മുതൽ പ്രണയത്തിലാണ്.