ബെർലിൻ: കരുത്തരുടെ പോരാട്ടത്തിൽ റെഡ്ബുൾ ലെയ്പ്‌സിഗിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. മധ്യനിരതാരം ലിയോൺ ഗൊരെറ്റ്‌സ്ക (38) നിർണായക ഗോൾ നേടി.

അതേസമയം ബൊറൂസ്സിയ ഡോർട്മുൺഡിനെ എൻട്രാക്ട് ഫ്രാങ്ക്ഫർട്ട് തോൽപ്പിച്ചു (1-2). ആന്ദ്രെ സിൽവ (87)യുടെ ഗോളിനൊപ്പം നിക്കോ ഷൂൾസിന്റെ (11) സെൽഫ് ഗോളും എൻട്രാക്ടിന് ലഭിച്ചു. ഡോർട്മുൺഡിനായി മാറ്റ് ഹമ്മൽസ് (44) ലക്ഷ്യം കണ്ടു. 27 കളിയിൽനിന്ന് 64 പോയന്റുമായി ബയേൺ ഒന്നാം സ്ഥാനത്ത് തുടരുന്നു. 57 പോയന്റുള്ള ലെയ്പ്‌സിഗ് രണ്ടാമതുണ്ട്. 43 പോയന്റുള്ള ഡോർട്മുൺഡ് അഞ്ചാം സ്ഥാനത്താണ്.