റോം: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ ഇന്റർമിലാന്റെ കുതിപ്പ് തുടരുന്നു. ബോളോണയെ 1-0ത്തിന് തോൽപ്പിച്ചു. റൊമേലു ലുക്കാക്കു (31) വിജയഗോൾ നേടി.

അതേസമയം നിലവിലെ ചാമ്പ്യൻമാരായ യുവന്റസ് സമനിലയിൽ കുരുങ്ങി. ടോറീനോയാണ് തളച്ചത് (2-2). യുവന്റസിനായി ഫെഡറിക്കോ ചിയേസ (13), ക്രിസ്റ്റ്യാനോ റൊണാൾഡോ (79) ഗോൾ നേടി. ടോറീനോയ്ക്കായി അന്റോണിയോ സനാബ്രിയ ഇരട്ടഗോൾ (27, 46) നേടി. 28 കളിയിൽനിന്ന് ഇന്ററിന് 68 പോയന്റായി. 29 കളിയിൽനിന്ന് 60 പോയന്റുള്ള എ.സി. മിലാനാണ് രണ്ടാമത്. 28 കളിയിൽനിന്ന് 56 പോയന്റുള്ള യുവന്റസ് നാലാമതാണ്.