പാരീസ്: സൂപ്പർതാരം നെയ്മർ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയ മത്സരത്തിൽ പി.എസ്.ജിക്ക് തോൽവി. ഫ്രഞ്ച് ലീഗ് വൺ ഫുട്‌ബോളിൽ ലില്ലിനോട് കീഴടങ്ങി (1-0). ഇതോടെ ലീഗിലെ ഒന്നാം സ്ഥാനവും നഷ്ടമായി. ജോനാഥൻ ഡേവിഡ് (20) വിജയഗോൾ നേടി. അവസാന മിനിറ്റിൽ ലില്ലിന്റെ തിയാഗോ ഡയാലോയെ തള്ളിയതോടെ രണ്ടാം മഞ്ഞക്കാർഡ് കണ്ടാണ് നെയ്മർ പുറത്തായത്. ഡയാലോയും രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയി. സ്റ്റേഡിയം ടണലിൽ വെച്ചും ഇരുതാരങ്ങളും സംഘർഷമുണ്ടായി. സീസണിൽ രണ്ടാം തവണയാണ് നെയ്മർ ചുവപ്പുകാർഡ് കാണുന്നത്.

ജയത്തോടെ 31 കളിയിൽനിന്ന് 66 പോയന്റോടെ ലിൽ ഒന്നാം സ്ഥാനത്തേക്കു കയറി. 63 പോയന്റുള്ള പി.എസ്.ജി. രണ്ടാം സ്ഥാനത്തുണ്ട്.