കാൻഡി: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 209 റൺസ് ജയം. അഞ്ചുവിക്കറ്റിന് 177 എന്ന നിലയിൽ തിങ്കളാഴ്ച രാവിലെ ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക 227 റൺസിന് പുറത്തായി. സ്കോർ: ശ്രീലങ്ക ഏഴിന് 493 ഡിക്ല., ഒമ്പതിന് 194 ഡിക്ല. ബംഗ്ലാദേശ് 251, 227. രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റുനേടിയ ഇടംകൈയൻ സ്പിന്നർ പ്രവീൺ ജയവിക്രമ ടെസ്റ്റിലെ താരമായി.

തിസര പെരേര വിരമിച്ചു

കൊളംബോ: ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ തിസര പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഓൾറൗണ്ടറായ തിസര ശ്രീലങ്കയ്ക്കുവേണ്ടി 166 ഏകദിനത്തിൽ 2338 റൺസും 175 വിക്കറ്റും നേടി. 84 ട്വന്റി 20 യിൽ 1204 റൺസും 51 വിക്കറ്റുമുണ്ട്.