ആംസ്റ്റർഡാം: ഡച്ച് ലീഗ് ഫുട്‌ബോൾ കിരീടം അയാക്സിന്. എഫ്.സി. എമ്മനെ 4-0 ത്തിന് കീഴടക്കിയതോടെയാണ് ക്ലബ്ബിന് കിരീടം ഉറച്ചത്. ചരിത്രത്തിൽ 35-ാം തവണയാണ് കിരീടം നേടുന്നത്.

31 മത്സരങ്ങളിൽനിന്ന് അയാക്സിന് 79 പോയന്റും പി.എസ്.വി. ഐന്തോവന് 65 പോയന്റുമുണ്ട്. നാല് മത്സരം ബാക്കിനിൽക്കെ ഐന്തോവന് ഇനി അയാക്സിനെ മറികടക്കാൻ കഴിയില്ല.