ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസീലൻഡ് നേരത്തേ ഫൈനലിൽ എത്തിയിരുന്നു. ഇപ്പോഴത്തെ പോയന്റ് നില അനുസരിച്ച് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചാലും സമനിലയായാലും കോലിയും സംഘവും ഫൈനലിലെത്തും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്‌ട്രേലിയ ഫൈനലിലെത്തും.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടിൽ നടക്കേണ്ട ടെസ്റ്റിൽനിന്ന് പിൻമാറിയതുകൊണ്ടാണ് ഓസ്‌ട്രേലിയയുടെ സാധ്യത കുറഞ്ഞത്. പിൻമാറിയതിനെതിരേ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. ആ പരമ്പരയിലെ മുഴുവൻ പോയന്റും തങ്ങൾക്ക് നൽകണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നു. അങ്ങനെ വന്നാൽ, ഓസ്‌ട്രേലിയയുടെ പോയന്റ് ശതമാനം താഴും. അങ്ങനെയെങ്കിൽ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോറ്റാലും ഇന്ത്യതന്നെ ഫൈനലിലെത്തും.