ബാസൽ: സ്വിസ് ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിലെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ കെ. ശ്രീകാന്തിന് ജയം. മറ്റൊരു ഇന്ത്യൻ താരം സമീർ വർമയെ (18-21, 21-18, 21-11) തോൽപ്പിച്ചു. വനിതാ സിംഗിൾസിൽ മുൻനിര താരങ്ങളായ പി.വി. സിന്ധു, സൈന നേവാൾ എന്നിവർ മത്സരിക്കുന്നുണ്ട്.മിക്‌സഡ് ഡബിൾസിലെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം, ഇൻഡൊനീഷ്യയുടെ ഹാഫിസ് ഫൈസൽ-ഗ്ലോറിയ ഇമ്മാനുവേല സഖ്യത്തെ തോൽപ്പിച്ചു (21-18, 21-10).