റോം: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് കരിയറിൽ രണ്ട് നാഴികക്കല്ലുകൾ പിന്നിട്ടമത്സരത്തിൽ യുവന്റസിന് ജയം. ഇറ്റാലിയൻ സീരി എ മത്സരത്തിൽ സ്‌പെസിയയെ തോൽപ്പിച്ചു (3-0).അൽവാരോ മൊറാട്ടോ (62), ഫെഡറിക്കോ ചിയേസ (71), ക്രിസ്റ്റ്യാനോ റൊണാൾഡോ (89) എന്നിവർ ഗോൾ നേടി. ഇൗ മത്സരത്തോടെ ക്രിസ്റ്റ്യാനോ ക്ലബ്ബ് കരിയറിൽ 600 മത്സരം തികച്ചു. ഗോളടിച്ചതോടെ, തുടർച്ചയായ 12 സീസണുകളിൽ 20 ഗോളോ അതിലധികമോ നേടുന്ന ഏകതാരമായി റൊണാൾഡോ. 2009-10 സീസണിൽ റയൽ മഡ്രിഡിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ ആദ്യമായി 20-ലധികം ഗോൾ നേടിയത്.ജയത്തോടെ ലീഗിൽ 24 കളിയിൽ യുവന്റസിന് 49 പോയന്റായി. മൂന്നാം സ്ഥാനത്താണ് ടീം. 56 പോയന്റുമായി ഇന്റർമിലാൻ ഒന്നാമതും എ.സി. മിലാൻ (52) രണ്ടാമതും നിൽക്കുന്നു.