ബെർലിൻ: യൂറോപ്യൻ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ജർമനിയെ സമനിലയിൽ തളച്ച് ഇന്ത്യൻ ഹോക്കി ടീം (1-1). ഇന്ത്യയ്ക്കുവേണ്ടി ജർമൻപ്രീത് സിങ്ങും ജർമനിക്കായി മാർട്ടിൻ ഹാനെറും ഗോൾ നേടി. ആദ്യമത്സരത്തിൽ ഇന്ത്യ ജർമനിയെ (6-1) തോൽപ്പിച്ചിരുന്നു.