തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റ് ശനിയാഴ്ച തുടങ്ങും. ആലപ്പുഴ എസ്.ഡി. കോളേജ് ഗ്രൗണ്ടിലാണ് മത്സരം. സംസ്ഥാന ടീമിലെ 23 പേരും വെറ്ററൻ താരങ്ങളും അണിനിരക്കും. കെ.സി.എ. പാന്തേഴ്‌സ്, ഈഗിൾസ്, ലയൺസ്, ടൈഗേഴ്‌സ്, റോയൽസ്, ടസ്‌കേഴ്‌സ് എന്നീ ആറു ടീമുകളായാണ് മത്സരം. പ്രാഥമികഘട്ടത്തിൽ പരസ്പരം കളിച്ച് കൂടുതൽ പോയന്റ് നേടുന്ന നാലു ടീമുകൾ സെമിയിൽ നോക്കൗട്ട് അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. രാവിലെയും വൈകീട്ടുമായി ദിവസം രണ്ടു മത്സരങ്ങളുണ്ടാകും. ഫൈനൽ മാർച്ച് 23-ന്.ഗ്രൗണ്ടിലേക്ക് കാണികൾക്ക് പ്രവേശനമില്ല. ഫാൻകോഡ് ആപ്പിലും www.fancode.com എന്ന സൈറ്റിലും മത്സരം തത്സമയ സംപ്രേഷണമുണ്ടാകും.