ബാലി: ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് സെമിഫൈനൽ കാണാതെ പുറത്ത്. ഗ്രൂപ്പിലെ അവസാനമത്സരത്തിൽ മലേഷ്യയുടെ ലീ സീ ജിയയോട് തോറ്റു (19-21, 14-21). ഗ്രൂപ്പിലെ മൂന്നു കളികളിൽ ശ്രീകാന്തിന് ഒരു ജയം മാത്രം.

വനിതാ വിഭാഗത്തിൽ സെമിഫൈനലിൽക്കടന്ന പി.വി. സിന്ധുവും ഗ്രൂപ്പിലെ അവസാനമത്സരത്തിൽ തോറ്റു. ടോപ് സീഡ് തായ്‌ലാൻഡിന്റെ പോൺപാവെ ചോചുവോങ്ങിനോടാണ് തോറ്റത് (12-21, 21-19, 14-21).