ക്വലാലംപുർ: ടോപ് സീഡുകളായ ഇന്ത്യൻ പുരുഷ ടീം ഏഷ്യൻ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. സെമിഫൈനലിൽ ഹോങ്കോങ്ങിനെ തോൽപ്പിച്ചു (2-0).

സൗരവ് ഘോഷാൽ യിപ് ഫുങ്ങിനെയും രമിത് ഠണ്ടൻ ഹെൻറി ല്യൂങ്ങിനെയും കീഴടക്കി. വനിതാവിഭാഗത്തിൽ ഇന്ത്യ ഹോങ്കോങ്ങിനോട് കീഴടങ്ങി (1-2).