: ഒളിമ്പിക്സ് മെഡൽദാന വേദിയിൽ ചൈനീസ് താരങ്ങൾ മാവോ സെ തൂങ്ങിന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് വിവാദത്തിൽ. തിങ്കളാഴ്ച വനിതകളുടെ ട്രാക്ക് സൈക്ലിങ് മത്സരത്തിലെ സ്വർണ ജേതാക്കളായ ബാവോ ഷാങ്ങുവും സോങ് ടിയാൻഷിയുമാണ് മാവോയുടെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞെത്തിയത്. ഇതിൽ അച്ചടക്കലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞദിവസം അമേരിക്കയുടെ വനിതാ ഷോട്ട്പുട്ട് താരവും വെള്ളിമെഡൽ ജേതാവുമായ രാവൺ സാൻഡോഴ്‌സ് മെഡൽദാന വേദിയിൽ പ്രതിഷേധിച്ചിരുന്നു. ഇരുകൈകളും തലയ്ക്കുമുകളിൽ എക്സ് ആകൃതിയിലുയർത്തിയായിരുന്നു സോൻഡോഴ്‌സിന്റെ പ്രതിഷേധം.