ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ആഴ്‌സനൽ ന്യൂകാസിലിനെ തോൽപ്പിച്ചു (2-0). മുഹമ്മദ് എൽനെനെ (അഞ്ച്), പിയറെ എംറിക് ഔബമേയങ് (66) എന്നിവർ ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ ചെൽസി ഫുൾഹാമിനെ തോൽപ്പിച്ചു (2-0). കെയ് ഹാവെർട്‌സ് ഇരട്ടഗോൾ (10, 49) നേടി. 34 കളിയിൽ 61 പോയന്റുള്ള ചെൽസി നാലാം സ്ഥാനത്തും 49 പോയന്റുള്ള ആഴ്‌സനൽ ഒമ്പതാം സ്ഥാനത്തുമാണ്.