മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളിലെ കിരീടപ്പോരാട്ടത്തിന് കൊഴുപ്പേകി മഡ്രിഡ് ടീമുകൾക്ക് ജയം. റയൽ മഡ്രിഡ് ഒസാസുനയെയും (2-0), അത്‌ലറ്റിക്കോ മഡ്രിഡ് എൽച്ചയെയും (1-0) തോൽപ്പിച്ചു.

പ്രതിരോധനിരതാരം എഡർ മിലിറ്റാവോ (76), കാസെമിറോ (80) എന്നിവരുടെ ഗോളുകളിലാണ് റയൽ ജയിച്ചുകയറിയത്. അവസാന നാലുമിനിറ്റുകളിലാണ് റയൽ രണ്ടുഗോൾ നേടി വിജയത്തിലേക്ക് വന്നത്.

മാർക്കോസ് ലോറന്റെയുടെ (23) ഗോളിലാണ് അത്‌ലറ്റിക്കോ മഡ്രിഡ് എൽച്ചയെ കീഴടക്കിയത്. മഡ്രിഡ് ടീമുകളുടെ വിജയം ലീഗിലെ കിരീടപോരാട്ടം സങ്കീർണമാക്കുകയാണ്. 34 കളിയിൽ അത്‌ലറ്റിക്കോയ്ക്ക് 76 പോയന്റും റയൽ മഡ്രിഡിന് 74 പോയന്റുമാണുളളത്. 33 കളിയിൽ ബാഴ്‌സലോണയ്ക്ക് 71 പോയന്റുണ്ട്. ലീഗിൽ 38 റൗണ്ട് മത്സരങ്ങളുണ്ട്.