: ബുധനാഴ്ച ഓസ്‌ട്രേലിയക്കെതിരേ 63 റൺസെടുത്ത് മടങ്ങിയതോടെ, ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഏകദിനത്തിൽ സെഞ്ചുറി ഇല്ലാത്ത വർഷമായി ഇത്. ഈവർഷം ഇനി ഇന്ത്യയ്ക്ക് ഏകദിന മത്സരമില്ല.

അരങ്ങേറ്റം കുറിച്ച 2008 മാറ്റിനിർത്തിയാൽ, സെഞ്ചുറിയില്ലാത്ത ആദ്യ വർഷമാണിത്. 2008-ൽ ആകെ അഞ്ച് ഏകദിനം മാത്രമേ കളിച്ചുള്ളൂ. കോവിഡ് കാരണം ഈ വർഷം എട്ടുമാസത്തിലേറെ കളി മുടങ്ങി. ഈവർഷം കളിച്ച ഒമ്പത് ഏകദിനങ്ങളിൽ രണ്ടുവട്ടം എൺപതുകഴിഞ്ഞ് (89, 89) ഔട്ടായി. ഒമ്പത് ഇന്നിങ്സിൽ അഞ്ച് അർധസെഞ്ചുറിയുണ്ട്.