ടോക്യോ: ഒളിമ്പിക് മെഡൽദാന വേദിയിൽ അമേരിക്കൻ വനിതാ അത്‌ലറ്റിന്റെ പ്രതിഷേധം. ഷോട്ട്പുട്ടിൽ വെള്ളി മെഡൽ നേടിയ രവൺ സോൻഡേഴ്‌സാണ് മെഡൽദാന വേദിയിൽ പ്രതിഷേധിച്ചത്. ഇരു കൈകളും തലയ്ക്കു മുകളിൽ എക്സ് ആകൃതിയിലുയർത്തിയായിരുന്നു 25-കാരിയായ സോൻഡേഴ്‌സിന്റെ പ്രതിഷേധം. ലോകത്ത് നിലനിൽപ്പിനായി പോരാടുന്നവർക്കും നിശ്ശബ്ദരാക്കപ്പെട്ടവർക്കുമായാണ് തന്റെ പ്രതിഷേധമെന്ന്് ആഫ്രോ-അമേരിക്കൻ വംശജയായ സോൻഡേഴ്‌സ് പറഞ്ഞു. എന്നാൽ, ഒളിമ്പിക് മെഡൽ വിതരണ വേദിയിൽ പ്രതിഷേധിച്ചതിനു സോൻഡേഴിസനെതിരേ മെഡൽ തിരിച്ചെടുക്കുന്നതടക്കമുള്ള അച്ചടക്ക നടപടിക്കു സാധ്യതയുണ്ട്.