ഇന്ത്യൻ പെൺകുട്ടികളുടെ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മുൻ ഇന്ത്യൻ താരം എസ്. ഓമനകുമാരി പറഞ്ഞു. ടീമിന് വളരെ ആത്മവിശ്വാസം നൽകുന്ന വിജയമാണിത്. സ്വന്തം കഴിവിൽ വിശ്വാസമുള്ള ഒരുസംഘം പെൺകുട്ടികളാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. 1980-ൽ ഇന്ത്യൻ വനിതാ ടീ നാലാംസ്ഥാനത്തെത്തിയിരുന്നു. അതിലും വലിയ നേട്ടമുണ്ടാക്കാൻ ഇപ്പോഴത്തെ ടീമിന് സാധിക്കട്ടെയെന്നും ഓമനകുമാരി ആശംസിച്ചു. 1982-ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമാണ് തിരുവനന്തപുരം സ്വദേശിനിയായ ഓമനകുമാരി.