: ഒളിമ്പിക് വനിത ഹോക്കിയിൽ 1980 മോസ്കോയിൽ നേടിയ നാലാം സ്ഥാനമാണ് ഇന്ത്യയുടെ മികച്ച നേട്ടം. അന്ന് ആറ് ടീമുകൾ പങ്കെടുത്തു. ഒറ്റഗ്രൂപ്പായി നടന്ന മത്സരത്തിൽ അഞ്ച് കളിയിൽ രണ്ട് ജയവും ഒരു സമനിലയും വഴി അഞ്ച് പോയന്റ് ലഭിച്ച ഇന്ത്യ നാലാം സ്ഥാനത്തായി. എട്ട് പോയന്റ് നേടിയ സിംബാബ്‌വെ സ്വർണവും ഏഴ് പോയന്റുമായി ചെക്കോസ്ലോവാക്യ വെള്ളിയും ആറ് പോയന്റുമായി സോവിയറ്റ് യൂണിയൻ വെങ്കലവും നേടി.