: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ബുധനാഴ്ച നോട്ടിങ്ങാമിൽ തുടക്കം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിൽ. ഒരുമാസം മുമ്പുനടന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ന്യൂസീലൻഡിനോട് പരാജയപ്പെട്ടിരുന്നു. മാനസികസമ്മർദത്തെത്തുടർന്ന് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്ക് പരമ്പരയിൽനിന്ന് പിന്മാറിയിരുന്നു.

ഇന്ത്യൻ താരങ്ങളായ വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ, ശുഭ്മാൻ ഗിൽ എന്നിവർ പരിക്കുമൂലം പുറത്തായിരുന്നു. ഇവർക്കു പകരമായി പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ രണ്ടാമതും ഇംഗ്ലണ്ട് നാലാംസ്ഥാനത്തുമാണ്.