ടോക്യോ : മാനസിക സമ്മർദത്തെത്തുടർന്ന് മത്സരത്തിൽനിന്ന്‌ പിന്മാറിയ അമേരിക്കൻ ജിംനാസ്റ്റിക് താരം സിമോണ ബൈൽസ് തിരിച്ചുവരുന്നു. ചെവ്വാഴ്ച നടക്കുന്ന വനിതകളുടെ ബാലൻസ് ബീം മത്സരത്തിൽ ബൈൽസ് മത്സരിക്കും. കടുത്ത മാനസിക സമ്മർദത്തെത്തുടർന്ന് ഇതുവരെയുള്ള മത്സരങ്ങളിൽനിന്ന് പിന്മാറിയിരുന്നു.