ന്യൂഡൽഹി: ഐ.പി.എലിന് സമാന്തരമായി വനിതകളുടെ ട്വന്റി 20 ടൂർണമെന്റ് സജീവ പരിഗണനയിലാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധ്യക്ഷൻ സൗരവ് ഗാംഗുലി. കഴിഞ്ഞവർഷം ഐ.പി.എലിനോടനുബന്ധിച്ച് വനിതകളുടെ ടി-20 ചലഞ്ച് നടത്തിയിരുന്നു. ഇക്കുറിയും അങ്ങനെയൊരു ടൂർണമെന്റ് പരിഗണനയിലുണ്ടെന്ന് ഗാംഗുലി വ്യക്തമാക്കി. എന്നാൽ മത്സരം എന്നായിരിക്കുമെന്ന് പറഞ്ഞില്ല. ഐ.പി.എൽ. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടുവരെ യു.എ.ഇ.യിൽ നടത്താനാണ് ബി.സി.സി.ഐ. പദ്ധതിയിടുന്നത്.