മുംബൈ: മുൻ ഗോകുലം എഫ്.സി. താരം നവോച്ച സിങ്ങിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബ് മുംബൈ സിറ്റി സ്വന്തമാക്കി. 22-കാരനായ വിങ്ബാക്കിനെ മൂന്നുവർഷത്തേക്കാണ് ടീം സ്വന്തമാക്കിയത്.

മണിപ്പൂരുകാരനായ നവോച്ച രണ്ട് സീസണുകളിൽ ഗോകുലത്തിനായി കളിച്ചു. ഐ ലീഗ്, ഡ്യൂറൻഡ് കപ്പ് ജയങ്ങളിൽ പങ്കാളിയായി. ക്ലബ്ബിനായി 27 മത്സരങ്ങളിൽ ഇറങ്ങി.