ദുബായ്: ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തള്ളി രോഹിത് ശർമ അഞ്ചാം സ്ഥാനത്തേക്ക് കയറി. കോലി ആറാം സ്ഥാനത്താണ്. 2017-നുശേഷം ആദ്യമായാണ് ടെസ്റ്റ് റാങ്കിങ്ങിൽ കോലിയെക്കാൾ മുന്നിൽ മറ്റൊരു ഇന്ത്യൻ താരം വരുന്നത്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഒന്നാമതും ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ രണ്ടാംസ്ഥാനത്തുമുണ്ട്.

ബൗളർമാരിൽ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസ് ഒന്നാംസ്ഥാനത്തുണ്ട്. ഇന്ത്യയുടെ ആർ. അശ്വിൻ രണ്ടാമതും ജസ്‌പ്രീത് ബുംറ പത്താംസ്ഥാനത്തുമുണ്ട്.