ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിൽ ടീമിനെ വാങ്ങും. 2022-ൽ തുടങ്ങുന്ന മേജർ ലീഗ് ക്രിക്കറ്റിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളുടെ പേരിൽ ആറു ടീമുകൾ ഉണ്ടാകും. ഇതിനൊപ്പം മേജർ ലീഗ് ടൂർണമെന്റുമായി വിപുലമായ പങ്കാളിത്തം ഉണ്ടാകുമെന്നും ടീം ഉടമകൾ അറിയിച്ചു.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ജൂഹി ചൗളയും ജൂഹിയുടെ ഭർത്താവ് ജയ് മേത്തയുമാണ് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്രധാന ഉടമകൾ. ഐ.പി.എലിൽ രണ്ടുവട്ടം കിരീടം നേടിയ കൊൽക്കത്ത ടീമിന് കരിബീയൻ ക്രിക്കറ്റ് ലീഗിലും ടീമുണ്ട്.