ഞാൻ കേന്ദ്ര സർവീസിൽ നിന്നും 1990 ൽ വളന്ററി റിട്ടയർമെന്റിൽ പിരിഞ്ഞ് പെൻഷൻ വാങ്ങിക്കുന്ന വ്യക്തിയാണ്. എന്റെ പി.പി.ഒ. യിൽ ഭാര്യയുടെ ജനനതീയതി 24/6/1956 നു പകരം 24/6/1966 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർവീസ് റിക്കാഡിൽ ഞാൻ ശരിയായിട്ടാണ് എഴുതികൊടുത്തിട്ടുള്ളത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ഭാര്യയ്ക്ക് ജനനതീയതി തെളിയിക്കുന്ന രേഖകൾ ലഭ്യമല്ല. കൂടാതെ സ്‌കൂൾ അധികൃതർ അഡ്മിഷൻ രജിസ്റ്റർ രേഖ ലഭ്യമല്ലായെന്നും പറയുന്നു. ഈ തെറ്റുതിരുത്തികിട്ടാൻ എന്താണ് ചെയ്യേണ്ടത്. 
- എം.ശ്രീകുമാരൻ നായർ, തിരുവനന്തപുരം


പഞ്ചായത്തിലെ ജനനതീയതി വാങ്ങി തെറ്റ് തിരുത്തുന്നതിന് അപേക്ഷിക്കാവുന്നതാണ്. വിവാഹം സംബന്ധിച്ച രേഖകളും ഉപയോഗിക്കാവുന്നതാണ്. പി.പി.ഒ./കുടുംബപെൻഷൻ ഉത്തരവ് എന്നിവയിൽ സമയത്തുതന്നെ തെറ്റ് ചൂണ്ടിക്കാണിക്കേണ്ടതായിരുന്നു.