ഞാൻ 40ശതമാനം വികലാംഗത്തമുള്ള സർക്കാർ ജീവനക്കാരനാണ്. എന്നെ പോലീസ് ഹെഡ്‌കോർട്ടേഴ്‌സിലെ ഡി.ജി.ഒ. നമ്പർ 2283/15 പ്രകാരം ഗസറ്റഡ് പോസ്റ്റിലേക്ക് െപ്രാമോഷനാക്കി പാലക്കാട് ജില്ലയിൽ നിന്ന് തിരുവനന്തപുരം ജില്ലയിലേക്ക് നിയമനം നൽകിയിട്ടുള്ളതാണ്. 


10/09/04 തീയതയിലെ ജി.ഒ. (പി) നം. 12/04 പി/എൻഡ്‌/എ.ആർ.ഡി. സർക്കാർ ഉത്തരവിൽ18-ാം ഖണ്ഡികയിൽ അംഗപരിമിതരായ ജോലിക്കാരെ 10/03/83 തീയതിയിലെ സർക്കുലർ നമ്പർ 130558/എസ്.ഡി.ഐ. 182/ജി.എ.ഡി. പ്രകാരം ട്രാൻസ്ഫർ സമയത്തും െപ്രാമോഷൻ സമയത്തും, സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ നിയമിക്കണമെന്ന് ഉത്തരവുണ്ട്. അപ്രകാരം 31/10/2015 ൽ പാലക്കാട് വന്ന ഒഴിവിലേക്ക് എന്നെ പരിഗണിക്കുകയുണ്ടായില്ല. 
ആയതിനായി പോലീസ് ഹെഡ്‌കോർട്ടേഴ്‌സിൽ അന്വേഷിച്ചപ്പോൾ സീനിയർ ഉള്ളപ്പോൾ ആദ്യം അവർക്ക് ട്രാൻസ്ഫർ നൽകിയശേഷമേ െപ്രാമോഷൻ നൽകുകയുള്ളൂവെന്നും അടുത്ത ഒഴിവു വരുമ്പോൾ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നുമാണ് പറയുന്നത്. 
ഇത് ശരിയാണോ? ഇതിനെ സംബന്ധിച്ച് വേറെ നിയമം വല്ലതും ഉണ്ടോ.
- കെ.പി.വേണുഗോപാലൻ, ഒറ്റപ്പാലം.

പൊതുസ്ഥലംമാറ്റങ്ങൾ നടത്തുമ്പോഴാണ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത്. 
31/10/2015 ലെ ഒഴിവ് പൊതുസ്ഥലംമാറ്റത്തിൽ ഉൾപ്പെടുന്നില്ല. നടപടി ശരിയാണ്.