ഞാൻ 2001 ജനവരി 8-ാം തീയതി പട്ടികജാതി വികസന വകുപ്പിൽ എൽ.ജി.എസ്. ആയി സർവീസിൽ പ്രവേശിച്ചു. എട്ടുവർഷം കഴിഞ്ഞപ്പോൾ ഹയർ ഗ്രേഡ് ലഭിച്ചു.


 2014 ജൂൺ മാസത്തിൽ തസ്തികമാറ്റം മൂലം പഞ്ചായത്തുവകുപ്പിൽ എൽ.ഡി.സി.ആയി നിയമനം ലഭിക്കുകയുണ്ടായി. ഇപ്പോഴും ഈ തസ്തികയിൽ തുടരുന്നു.
 എനിക്ക് 2016 ജനവരിയിൽ 15 വർഷം പൂർത്തിയാകും. അതിനാൽ 15 വർഷത്തെ ഗ്രേഡ് ലഭിക്കുമോ?
-അജികുമാർ.വി,  തിരുവനന്തപുരം. 


തസ്തികമാറ്റം വഴി ലഭിക്കുന്ന നിയമനംവെച്ചാണ് സമയബന്ധിതഗ്രേഡ് നിശ്ചയിക്കുന്നത്. ലഭിക്കുകയില്ല. ശമ്പളപരിഷ്കരണ ഉത്തരവിലെ അനക്സിയർ-III അനുസരിച്ചാണ് ഗ്രേഡ് നിശ്ചയിക്കുന്നത്.