തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ഹോസ്പിറ്റലിലെ െഡവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ കീഴിലുള്ള കമ്മ്യൂണിറ്റി ഫാർമസി സർവ്വീസസിൽ പതിനഞ്ച്‌ വർഷത്തിൽ അധികമായി ജോലിചെയ്യുന്ന ജീവനക്കാർക്ക്‌ സർവ്വീസ്‌ രജിസ്റ്റർ ഓപ്പൺ ചെയ്തിട്ടില്ല. കേഡർ രജിസ്റ്റർ എന്ന പേരിൽ നിയമപരമല്ലാത്ത സംവിധാനമാണുള്ളത്‌. സർവീസ്‌ രജിസ്റ്റർ പ്രാബല്യത്തിൽ വരുത്താൻ എന്തുചെയ്യണം?
-എ.കെ.നാടാർ, തിരുവനന്തപുരം


ബന്ധപ്പെട്ട  അധികാരികളെ സമീപിച്ച്‌ സർവീസ്‌ ബുക്കിന്‌ വേണ്ടി ശ്രമിക്കാവുന്നതാണ്‌. 
 ആവശ്യമെങ്കിൽ ഗവർമെന്റിനും സഹകരണവകുപ്പ്‌ മേധാവികൾക്കും അപേക്ഷ നൽകാവുന്നതാണ്‌. ഒരു പൊതുനടപടിക്രമം സ്വീകരിക്കേണ്ട കാര്യമാണിത്‌