ഞാൻ 1-09-2005 മുതൽ വനംവകുപ്പിൽ എൽ.ജി.എസ്‌. ആയി തുടരവെ, ഫോറസ്റ്റ്‌ ഗാർഡായി െപ്രാമോഷൻ ലഭിച്ചതിൻപ്രകാരം, എൽ.ജി.എസിൽനിന്ന്‌ 27-08-2014ൽ റിലീവ്‌ചെയ്ത്‌ 28-08-2014ൽ െപ്രാമോഷൻ തസ്തകയിൽ പ്രവേശിക്കുകയും ഞങ്ങളുടെ ഫോറസ്റ്റ്‌ റെയ്‌ഞ്ചിലെ എസ്റ്റാബ്ളിഷ്‌മെന്റ്‌ ക്ളർക്ക്‌ നിർദ്ദേശിച്ചതിൻപ്രകാരം ഇദ്ദേഹം നൽകിയ ഓപ്‌ഷൻ ഫോമിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഒപ്പിട്ടുനൽകുകയും 1-09-2014ൽ എന്റെ വാർഷിക ഇൻക്രിമെന്റാണന്നിരിക്കെ ഇദ്ദേഹം 1-08-2014ൽവച്ച്‌ ഓപ്‌ഷൻ നൽകയിതിനാൽ എനിക്ക്‌ 1-09-2014ൽ ലഭിക്കേണ്ടിയിരുന്ന വാർഷിക ഇൻക്രിമെന്റ്‌ നഷ്ടപ്പെടുകയുണ്ടായി. ഈ ഇൻക്രിമെന്റ്‌ ലഭിക്കുന്നതിന്‌ എനിക്ക്‌ അർഹതയുണ്ടോ? ഉണ്ടെങ്കിൽ എന്തെങ്കിലും ഉത്തരവുണ്ടോ? ഉത്തരവ്‌ നമ്പർ ഏത്‌? ആർക്ക്‌ സമർപ്പിക്കണം? ഞങ്ങളുടെ ഓഫീസിലെ ക്ളർക്ക്‌ അർഹതയില്ല എന്ന്‌ പറയുന്നത്‌ ശരിയാണോ?
%-എസ്‌.കുമാർ, 
പത്തനംതിട്ട

ജോലിസ്വഭാവത്തിൽ മാറ്റംവരുന്ന െപ്രാമോഷനുകളിലാണ്‌ ഈ വ്യവസ്ഥ. സമയബന്ധിത ഗ്രേഡിൽനിന്നുള്ള െപ്രാമോഷന്‌ റൂൾ 30 ശമ്പളഫിക്സേഷനാണ്‌.


 എയിലെ ഓപ്‌ഷൻ(ബി)യിലാണ്‌ ഇൻക്രിമെന്റ്‌ ചേർത്ത്‌ ഫിക്സേഷൻ. റീ ഓപ്‌ഷന്‌ വ്യവസ്ഥയില്ല. 
 1-7-2014മുതൽ പുതിയ ശമ്പളപരിഷ്കാരം നിലവിൽ വരുമ്പോൾ പരിഹാരത്തിന്‌ സാധിച്ചേക്കും.