ഞാൻ വിധവയാണ്‌. വിധവാപെൻഷൻ ഗവൺമെന്റിൽനിന്ന്‌ അനുവദിച്ച്‌ കിട്ടിക്കൊണ്ടിരിക്കുന്നു. എനിക്ക്‌ എംപ്ലോയ്‌മെന്റിൽനിന്ന്‌ ആരോഗ്യവകുപ്പിലെ ജില്ലാ ആശുപത്രിയിൽ അറ്റന്റർ ആയി ജോലികിട്ടി. ഗവൺമെന്റ്‌ സർവീസിൽ ജോലിനോക്കുമ്പോൾ വിധവാ പെൻഷൻ കൈപ്പറ്റാൻ സാധിക്കുമോ?
-കെ.ശാന്തകുമാരി, മണ്ണന്തല

സർക്കാർ ജോലിയുള്ളവർക്ക്‌ വിധവാപെൻഷന്‌ അർഹതയില്ല. ജോലിയിൽ പ്രവേശിച്ച തീയതി മുതൽ വിധവാപെൻഷൻ വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചടയ്ക്കണം.