പ്രിന്റിങ്‌ ഡിപ്പാർട്ടുമെന്റിൽ രണ്ടാം ഗ്രേഡ് ബൈന്റർ തസ്തികയിൽ ഹൈക്കോടതിയുടെ ജഡ്ജ്‌മെന്റ് പ്രകാരം 3.5.2005-ൽ മുൻകാല പ്രാബല്യത്തോടെ ജോലിയിൽ പ്രവേശിച്ച എനിക്ക് (അധിക യോഗ്യതയുടെ പേരിൽ-ഡിപ്ലോമ) നിയമനം തടഞ്ഞുവെക്കുകയും പ്രസ്തുത റാങ്ക്‌ ലിസ്റ്റിലെ 15-ൽപ്പരമുള്ള സീനിയോറിറ്റി ലഭിക്കുകയും ഒന്നാം ഗ്രേഡ് ബൈന്ററായി 23.11.2012-ൽ സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തിരുന്നു.


എന്നാൽ, റാങ്ക്‌ലിസ്റ്റ് പ്രകാരമുള്ള സീനിയോറിറ്റി ലഭിച്ചിട്ടും എന്റെ ഇന്നത്തെ അടിസ്ഥാന ശമ്പളം 13900+ഡി.എ.യുമാണ് നിലവിലുള്ളത്. 2004-ൽ ജോലിയിൽ പ്രവേശിച്ചവരുടെ അടിസ്ഥാന ശമ്പളം 14620+ഡി.എ.യുമാണ്. അതായത് രണ്ട് ഇൻക്രിമെന്റ് വ്യത്യാസം. ഇവരെല്ലാവരും തന്നെ റാങ്കലിസ്റ്റിൽ എന്നെക്കാൾ പിറകിലാണ്. മേൽ സൂചിപ്പിച്ച ന്യൂനത അച്ചടി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ലഭിച്ച വിശദീകരണം ജോലിചെയ്യാത്ത സമയത്തെ ഇൻക്രിമെന്റിന് അർഹതയില്ലെന്നാണ്‌.


തന്റേതല്ലാത്ത കാരണത്താൽ 2004-ൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന എനിക്ക് ഇപ്പോൾ മറ്റു ജീവനക്കാർ വാങ്ങിക്കൊണ്ടിരിക്കുന്ന ശമ്പളത്തിന് അർഹതയുണ്ടോ? ഉണ്ടെങ്കിൽ എന്ത്‌ സമീപനമാണ് കൈക്കൊള്ളേണ്ടത്?
-സിനി എൻ.എ., പാലക്കാട്


സീനിയോറിറ്റിയും ലീനും മുൻകാല പ്രാബല്യത്തോടെ ലഭിച്ചതുകൊണ്ട് ഇൻക്രിമെന്റും നൽകേണ്ടതാണ്.
ജോലിയിൽ പ്രവേശിച്ച സമയം മുതൽ ഇൻക്രിമെന്റോടുകൂടിയ ശമ്പളത്തിന് അർഹതയുണ്ട്. അതിനായി ഗവൺമെന്റിനെയും ആവശ്യമെങ്കിൽ കോടതിയെയും സമീപിക്കാവുന്നതാണ്.