കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനഭാരവാഹികളെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി എം.എസ്.എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസിനെയും ട്രഷററായി എം.എ. സമദിനെയും സംസ്ഥാന കൗണ്‍സില്‍യോഗം തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: സീനിയര്‍ വൈസ്​പ്രസിഡന്റ്: നജീബ് കാന്തപുരം (കോഴിക്കോട്), വൈസ് പ്രസിഡന്റുമാര്‍: സുള്‍ഫിക്കര്‍ സലാം (കൊല്ലം), ഫൈസല്‍ ബാഫഖി തങ്ങള്‍ (മലപ്പുറം), പി. ഇസ്മായില്‍ (വയനാട്), പി.കെ. സുബൈര്‍ (കണ്ണൂര്‍), പി.എ. അബ്ദുള്‍ കരീം (തൃശ്ശൂര്‍), പി.എ. അഹമ്മദ് കബീര്‍ (എറണാകുളം).

സെക്രട്ടറിമാര്‍: മുജീബ് കാടേരി (മലപ്പുറം), പി.ജി. മുഹമ്മദ് (കോഴിക്കോട്), കെ.എസ്. സിയാദ് (ഇടുക്കി), ആഷിഖ് ചെലവൂര്‍ (കോഴിക്കോട്), വി.വി. മുഹമ്മദലി (കോഴിക്കോട്), എ.കെ.എം. അഷ്‌റഫ് (കാസര്‍കോട്) പി.പി. അന്‍വര്‍ സാദത്ത് (പാലക്കാട്).
കൗണ്‍സില്‍യോഗം മുസ്ലിംലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി., സംസ്ഥാനസെക്രട്ടറി കെ.പി.എ. മജീദ്, പി.വി. അബ്ദുള്‍ വഹാബ് എം.പി., കെ.എസ്. ഹംസ, സി.കെ. സുബൈര്‍, പി.കെ. ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു.

എം.എസ്.എഫ്. അഖിലേന്ത്യാ കമ്മിറ്റി രൂപവത്കരണം പാലക്കാട്ടും യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കമ്മിറ്റി രൂപവത്കരണം ബെംഗളൂരുവിലും നടക്കും. കമ്മിറ്റികളിലേക്ക് സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.